കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ വാര്‍ഡിന്റെ ഭിത്തി തകര്‍ന്നു

Update: 2025-07-03 05:44 GMT

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ വാര്‍ഡിന്റെ ഭിത്തി തകര്‍ന്നു. പതിനാലാം വാര്‍ഡിലെ ഭിത്തിയാണ് തകര്‍ന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് പരിശോധന നടത്തുന്നു. മന്ത്രി വി കെ വാസവനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും സ്ഥലത്തെത്തി. പൂട്ടിയ വാര്‍ഡാണ് ഇതെന്നും ഇപ്പോള്‍ മാലിന്യങ്ങളും മറ്റും സൂക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. updating...