22 കിലോമീറ്റർ താണ്ടിയത് 22 മിനുറ്റു കൊണ്ട്; അമ്മക്കും കുഞ്ഞിനും തുണയായത് ആംബുലൻസ് ഡ്രൈവറും ജീവനക്കാരിയും

Update: 2025-05-11 07:47 GMT

കോട്ടത്തറ : വീട്ടിൽ പ്രസവിച്ച യുവതിക്ക് തുണയായി ആംബുലൻസ് ഡ്രൈവറും ജീവനക്കാരിയും. കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിലെ ഡ്രൈവർ രജ്ഞിത്മോനും എമർജൻസി ടെക്നീഷ്യൻ എൻ എ ദിവ്യയുമാണ് മാതൃകയായത്.

അട്ടപ്പാടി മേലെമുള്ളിയിൽ താമസിക്കുന്ന മണിമേഖല (21) യാണ് വീട്ടിൽ പ്രസവിച്ചത്. വിവരമറിഞ്ഞ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഉടനെ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ എത്തിയ ആംബുലൻസ് മണിമേഖലയും കുഞ്ഞുമായി 22 കിലോമീറ്റർ 22 മിനിറ്റുകൾ കൊണ്ട് താണ്ടി ആശുപത്രിയിലെത്തി. നിലവിൽ അമ്മയും കുഞ്ഞും ചികിൽസയിലാണ്.

Tags: