കോന്നി പാറമട അപകടം; രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മേഖലയില്‍ പാറയിടിയുന്നതു കൊണ്ട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാവുകയാണ്

Update: 2025-07-08 07:31 GMT

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. കാണാതായ ജാര്‍ഖണ്ഡ് സ്വദേശി അജയ്‌റായ്ക്കായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അജയ് റായ് എക്‌സ്‌കവേറ്ററിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. മേഖലയില്‍ പാറയിടിയുന്നതു കൊണ്ട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാവുകയാണ്. നിലവിലെ സംവിധാനങ്ങള്‍ക്കു പകരം വലിയ ക്രെയിനും ഹിറ്റാച്ചിയും ഉണ്ടെങ്കിലെ ഇനി മണ്ണും പാറയും നീക്കാന്‍ കഴിയൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

രണ്ടു തൊഴിലാളികളാണ് അപകടത്തിനിടെ ഹിറ്റാച്ചിക്കുള്ളില്‍ മണ്ണിടിഞ്ഞ് വീണത് ഇന്നലെയാണ്. മണ്ണിനോടൊപ്പം കൂറ്റന്‍ പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികതളായ ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് അകകടത്തില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. മറ്റേയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോള്‍ നിര്‍ത്തിവച്ചത്. അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ എസ്.കൃഷ്ണനാണ് രക്ഷാപ്രവര്‍ത്തനം ഏകോപിക്കുന്നത്.

അതേസമയം, കോന്നിയില്‍ പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെര്‍മിറ്റ് ഉണ്ടായിരുന്നതായി ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു. ക്വറിക്കെതിരേ നേരത്തെ നാട്ടുകാര്‍ മലിനീകരണം അടക്കമുള്ള പരാതികള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ പരിശോധനയില്‍ അത്തരത്തിലൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: