കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ ബസിന് തീപിടിച്ചു

Update: 2025-08-10 05:59 GMT

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു പുക ഉയര്‍ന്ന ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.