കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരല്‍ അടിഞ്ഞു

Update: 2025-06-16 02:57 GMT

കൊല്ലം: ആലപ്പാട് തീരത്ത് കപ്പലിന്റേതെന്ന് സംശയിക്കുന്ന ബാരല്‍ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജങ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം. പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ഒരു സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്ത് അടിഞ്ഞു. ആലപ്പുഴ പറവൂര്‍ തീരത്താണ് അടിഞ്ഞത്. നാട്ടുകാരാണ് സേഫ്റ്റി ബോട്ട് ആദ്യം കണ്ടത്. മഞ്ഞ നിറത്തിലുള്ള ബോട്ടില്‍ വാന്‍ ഹായ് എന്ന് എഴിതിയിട്ടുണ്ട്. കത്തിയ കപ്പലിന്റെ അവശിഷ്ട്ടങ്ങള്‍ ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള തീരങ്ങളില്‍ അടിയാണ് സാധ്യത.