കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുവീണു

Update: 2025-12-05 11:16 GMT

കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുവീണു. കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാതയാണ് തകര്‍ന്നത്. ആളപായമൊന്നുമില്ലെന്നാണ് റിപോര്‍ട്ടുകള്‍. സ്‌കൂള്‍ ബസടക്കം റോഡില്‍ കുടുങ്ങി. റോഡിന്റെ സൈഡ്ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സര്‍വീസ് റോഡില്‍ വലിയ തരത്തിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. നിലവില്‍ ദേശീയപാതയില്‍ വലിയ തരത്തില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

Tags: