കൊല്ലം: അഞ്ചല്‍ കരുകോണില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേരെ തെരുവുനായ കടിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മദ്‌റസയില്‍ പോയ കുട്ടിക്ക് നേരെ ഉള്‍പ്പെടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അഞ്ചല്‍ സ്വദേശി ബൈജുവിന്റെ മുഖത്തും ദേഹത്തും കടിയേറ്റു. കൂടുതല്‍ പേരെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.