കൊല്ലത്ത് വയോധികയെ കാട്ടുപന്നി കടിച്ചു

Update: 2025-10-12 05:12 GMT

കൊല്ലം: നിലമേലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്. കരുന്തലക്കാട് സ്വദേശിനി സാവിത്രിയമ്മയുടെ ഇടതു കൈയിലെ ചൂണ്ടുവിരലാണ് നഷ്ടമായത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാവിത്രിയമ്മയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
 പ്രദേശത്ത് വന്യജീവികളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുപന്നികൾ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കയറി നാശനഷ്ടം വിതയ്ക്കുന്നുണ്ടെന്നാണ് വിവരം.

Tags: