ദുബയ്: നാലു ദിവത്തെ നിര്‍ത്തിവയ്ക്കല്‍ നടപടികള്‍ക്കു ശേഷം കൊല്‍ക്കത്ത-ദുബയ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഭാഗികമായാണ് സര്‍വീസുകള്‍ നടത്തുക. ദുബായില്‍ നിന്നുള്ള ഒരു ഫ്‌ലൈ ദുബായ് വിമാനം 130 യാത്രക്കാരുമായി പുലര്‍ച്ചെ 2:40 ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
ഫെബ്രുവരി 28 ന് ദുബായിലേക്കുള്ള എമിറേറ്റ്സ് സര്‍വീസായിരുന്നു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് കൊല്‍ക്കത്തയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ട അവസാന വിമാനം.