കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി കെ മിനിമോള്‍ കൊച്ചി മേയറാകും. ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവര്‍ കൊച്ചി മേയറാവുക. ദീപക് ജോയ് ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയര്‍പദവി. കെ വി പി കൃഷ്ണകുമാര്‍ ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത്. വി കെ മിനിമോള്‍ പാലാരിവട്ടത്തുനിന്നും ഷൈനി ഫോര്‍ട്ട് കൊച്ചിയില്‍നിന്നുമുള്ള പ്രതിനിധിയാണ്. ദീപക് ജോയ് അയ്യപ്പന്‍കാവിനെയും കെ വി പി കൃഷ്ണകുമാര്‍ എറണാകുളം സൗത്തിനെയുമാണ് പ്രതിനിധീകരിക്കുന്നത്.