കുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്ന് പോലിസ്

Update: 2025-07-05 10:47 GMT

കൊച്ചി: അഞ്ചും ആറും വയസുള്ള കുട്ടികള ഒമാൻ സ്വദേശികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് പോലിസ്. കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതല്ലെന്നും മിഠായി നൽകിയപ്പോൾ കുട്ടികൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് പോലിസ് സ്ഥിരീകരണം. ഇതോടെ പരാതിയില്ലെന്ന് കുട്ടികളുടെ കുടുംബം പോലിസിനെ അറിയിച്ചു. കസ്റ്റഡിയിലായിരുന്ന ഒമാൻ സ്വദേശികളായ കുടുംബത്തെ പോലിസ് വിട്ടയച്ചു.

ഇന്നലെ വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികളെ ഇവർ മിഠായി കാണിച്ച് പ്രലോഭിപ്പിക്കുകയും ഇത് നിരസിച്ച കുട്ടികളെ കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമാണ് പരാതി. തുടർന്ന് പോലിസ് കാറിലെത്തിയ ഒമാൻ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങൾ കുട്ടികളോട് വാൽസല്യം മാത്രമാണ് കാണിച്ചതെന്നും അതിൻ്റെ പുറത്താണ് മിഠായി നൽകിയതെന്നും അവർ പറയുകയായിരുന്നു.

Tags: