അതിര്‍ത്തി തര്‍ക്കത്തിനിടെ വയോധികന്‍ കുത്തേറ്റുമരിച്ചു

Update: 2025-03-20 13:10 GMT

പാറശ്ശാല: അതിര്‍ത്തി തര്‍ക്കത്തിനിടെ വയോധികന്‍ കുത്തേറ്റ് മരിച്ചു. മാവിളക്കടവ് കുഴിവിള കുളത്തിന്‍കര വീട്ടില്‍ ശശി (70) യാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മാവിളക്കടവ് പൂവണം നിന്ന വീട്ടില്‍ സുനില്‍ ജോസി(45)നെ പൊഴിയൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. ശശിയും അയല്‍വാസിയായ സുനില്‍ ജോസും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് വര്‍ഷങ്ങളായി തകര്‍ക്കം നില്‍നില്‍ക്കുന്നുണ്ടായിരുന്നു. ഇന്ന് വസ്തു അളക്കുന്ന ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ പിക്കാസുമായി ഓടിയെത്തിയ ശശി, സുനില്‍ ജോസിന്റെ മതിലിലെ സിമെന്റ് കല്ലുകള്‍ തകര്‍ക്കുകയും ആക്രമിക്കുവാന്‍ മുതിരുകയും ചെയ്തു. ശശിയുടെ ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയ സുനില്‍കുമാര്‍ കൈവശമിരുന്ന കത്തി ഉപയോഗിച്ച് ശശിയെ കുത്തുകയായിരുന്നു.