കൊച്ചി: രണ്ടു ദിവസമായി കൊച്ചി ഇല്ലിക്കല്‍ റെസിഡന്‍സിയില്‍ നടന്നു വന്നിരുന്ന കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പഠന ക്യാമ്പ് സമാപിച്ചു.
രാവിലെ വ്യാജ വാര്‍ത്തകളുടെ കാലത്ത് വിവരവകാശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരനും ഇപിഎഫ്, ഇഎസ്‌ഐ പദ്ധതികളും തൊഴിലാളികളുമെന്ന വിഷയത്തില്‍ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. വി കൃഷ്ണന്‍കുട്ടിയും ക്ലാസുകള്‍ നയിച്ചു.
സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ട്രഷറര്‍ ജമാല്‍ ഫൈറൂസ്, ആര്‍ രാധാകൃഷ്ണന്‍, രതീഷ് കുമാര്‍, ജയകുമാര്‍ തിരുനക്കര, മല്ലികാദേവി, സി ആര്‍ അരുണ്‍, വിജി മോഹന്‍, ഉദയകുമാര്‍, ഗിരീഷ് കുമാര്‍, എം ടി വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.