മംഗളൂരു, ദക്ഷിണകന്നഡ, കര്‍ണാടക പോലിസ് ഏകോപന യോഗം ചേര്‍ന്നു

Update: 2025-06-03 04:32 GMT

മംഗളൂരു: കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ മംഗളൂരു, ദക്ഷിണകന്നഡ, കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുദീപ് കുമാര്‍ റെഡ്ഡി, ദക്ഷിണ കന്നഡ എസ്പി ഡോ. കെ അരുണ്‍, കാസര്‍കോട് എസ്പി വിജയ് ഭരത് റെഡ്ഡി എന്നിവരാണ് ഇന്നലെ യോഗം ചേര്‍ന്നത്. വര്‍ഗീയ സംഘര്‍ഷക്കേസുകളിലെ പ്രതികളെയും ഒളിവില്‍ പോയവരെയും കണ്ടെത്തുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തിയുടെ ഇരവുശത്തും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി.