കോഴിക്കോട്: പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പോലിസ് കേസെടുത്തു. ഫയര്‍ ഒക്വറന്‍സ് വകുപ്പു പ്രകാരമാണ് കസബ പോലിസ് കേസെടുത്തത്. ഇന്നലെ വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ 75 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തിന്റെ കാരണങ്ങള്‍ അറിയാന്‍ ജില്ലാ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്. അതിന് പുറമെയാണ് വിശദമായ അന്വേഷണം നടത്താന്‍ പോലിസ് തീരുമാനിച്ചത്.