ജോര്‍ദാന്‍ സൈന്യത്തെ പുനസംഘടിപ്പിക്കുമെന്ന് രാജാവ്

Update: 2026-01-24 13:44 GMT

അമ്മാന്‍: ജോര്‍ദാന്‍ സൈന്യത്തെ പുനസംഘടിപ്പിക്കാന്‍ അബ്ദുല്ല രണ്ടാമന്‍ രാജാവ് ഉത്തരവിട്ടു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനാണ് ജോയിന്റ് സ്റ്റാഫ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ യൂസഫ് ഹുനൈതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ തന്ത്രപരമായ പ്രദേശങ്ങള്‍ കണ്ടെത്തി സൈനികമായി വികസിപ്പിക്കണം, കൂടുതല്‍ റിസര്‍വ് സൈനികര്‍ വേണം, അതിര്‍ത്തിക്ക് പ്രത്യേക സേന വേണം തുടങ്ങിയവയാണ് രാജാവിന്റെ ആവശ്യങ്ങള്‍.