കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ 42കാരന്‍ മരിച്ചു

Update: 2025-09-26 07:21 GMT

കോയമ്പത്തൂര്‍: തമിഴ്‌നാട് കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ 42 കാരന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. തെങ്ങിന്‍തോട്ടത്തില്‍വെച്ച് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: