എംസി റോഡിന് നാലുവരി വികസനം; തിരുവനന്തപുരം-അങ്കമാലി പുനര്‍നിര്‍മാണത്തിന് കിഫ്ബി വഴി 5,217 കോടി

Update: 2026-01-29 06:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ നീളുന്ന എംസി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി കിഫ്ബി മുഖേന 5,217 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബൈപ്പാസുകളുടെ നിര്‍മാണവും പ്രധാന ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തില്‍ നടപ്പാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയതായി ധനമന്ത്രി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും, കൊട്ടാരക്കര ബൈപ്പാസിന്റെ നിര്‍മാണം നിലവില്‍ തുടരുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Tags: