ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി കുന്നോത്ത് മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി കുട്ടികള്‍. വീട്ടുമുറ്റത്ത് കണ്ട പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിക്കാനായിരുന്നു കുട്ടികളുടെ ശ്രമം. പാമ്പിനെ കുപ്പിയിലാക്കിയ ശേഷം ഒരാള്‍ക്ക് ചിത്രം അയച്ചു നല്‍കിയപ്പോഴാണ് മൂര്‍ഖനാണ് കുപ്പിയിലെന്ന് മനസിലായത്. തുടര്‍ന്ന് അയാള്‍ കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പാമ്പിനെ കുപ്പിയോടെ കൊണ്ടുപോയി വനത്തില്‍ വിട്ടു. പത്യേക പരിശീലനം നേടിയ വിദഗ്ധരാണ് പാമ്പിനെ കൈകാര്യം ചെയ്യേണ്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.