പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

Update: 2025-08-25 16:22 GMT

കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. പൊക്കിള്‍കൊടി വേര്‍പെടാത്ത നിലയിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകള്‍ക്ക് സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ താമസിക്കുന്ന വീട് പൂട്ടിയനിലയിലാണ്. സ്ത്രീ ഗര്‍ഭിണിയാണോയെന്ന് പരിസരവാസികള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ നിഷേധിച്ചതായും റിപോര്‍ട്ടുകളുണ്ട്.