എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

Update: 2024-05-08 06:48 GMT

 തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.   മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടന്ന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് pareekshabhavan.kerala.gov.in സന്ദർശിച്ച് ഫലമറിയാം. ഫലപരിശോധനക്കായി, വിദ്യാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പർ, പാസ് വേർഡ്, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. 

Tags:    

Similar News