യുവതി പുഴയിൽ ചാടി മരിച്ച സംഭവം; കുഞ്ഞിനെ കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

Update: 2025-07-21 08:28 GMT

കണ്ണൂർ: പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിയാതെ നാട്ടുകാർ. ഒരു ദിവസം പിന്നിട്ടിട്ടും കുഞ്ഞിനെ കണ്ടെത്താൻ ഫയർഫോഴ്സിനും മറ്റു രക്ഷാപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. നിലവിൽ തിരച്ചിൽ തുടരുകയാണ്.

വയലപ്ര സ്വദേശിനി എം വി റീമ (30)യുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് റീമ കുഞ്ഞുമായി പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു.

അതേസമയം, റീമയുടെ ഭർത്താവും കുടുംബവും ഒളിവിലാണ്. ഭർതൃ പീഡനമാണ് തങ്ങളുടെ മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് റീമയുടെ പിതാവ് പറഞ്ഞു.

Tags: