കേരള മുസ് ലിം ജമാഅത്ത് കേരളയാത്ര: ജനുവരി രണ്ടിന് കണ്ണൂരില്‍ സ്വീകരണ സമ്മേളനം
കണ്ണൂര്‍: കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രക്ക് 2026 ജനുവരി രണ്ടിന് കണ്ണൂരില്‍ സ്വീകരണം നല്‍കും. മനുഷ്യര്‍കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണ് യാത്ര നായകന്‍. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്.
ജനുവരി രണ്ടിന് രാവിലെ 9 മണിക്ക് പയ്യന്നൂരില്‍ വെച്ച് യാത്രക്ക് ജില്ലയിലേക്ക് വരവേല്‍പ് നല്‍കും. വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ പ്രത്യേക തയ്യാറാക്കി സെന്റിനറി ഗാര്‍ഡ് അംഗങ്ങള്‍ അണിനിരക്കും.വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്യും.
കേരള മുസ് ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ 2026 ല്‍ സമസ്തയുടെ സമ്പൂര്‍ണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കര്‍മ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.