പ്രസവാവധി അവകാശമെന്ന് കേരള ഹൈക്കോടതി

Update: 2026-02-04 04:44 GMT

കൊച്ചി: പ്രസവാവധി അവകാശമെന്ന് കേരള ഹൈക്കോടതി. മറ്റ് അവധികള്‍ പോലെ പ്രസവാവധിയെ കണക്കാക്കരുതന്നെും കോടതി വ്യക്തമാക്കി. പ്രസവാവധി ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരില്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടററായിരുന്നു ഹരജിക്കാരി. എംബിബിഎസിനും എംഡിക്കും ശേഷം ഇവര്‍ എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നടത്തുന്ന കോഴ്സിന് ചേര്‍ന്നതിന് പിന്നാലെ 184 ദിവസം പ്രസവാവധിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് രക്താര്‍ബുദത്തിനും ചികില്‍സ തേടി. ഇതോടെ അവധി ഒരു വര്‍ഷത്തിലധികമായി. പഠനകാലയളവില്‍ ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അവധിയെടുത്താല്‍ പഠനം തുടരാനാകില്ല എന്നതാണ് പിന്തുടര്‍ന്ന് വരുന്ന ചട്ടം. പ്രസവാവധിയും മറ്റ് ചില അവധികളും ചേര്‍ത്ത് 207 ദിവസം അവധിയെടുത്തതിന് പുറമേ, രക്താര്‍ബുധത്തിന്റെ ചികില്‍സയ്ക്കായി 195 ദിവസം അധികമായി അവധി വേണ്ടി വന്നു.

എന്നാല്‍ ഒരു വര്‍ഷം അവധി വേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് വിലയിരുത്തിയ കോടതി പ്രസവാവധി അവകാശമായതിനാല്‍ സാധാരണ അവധിയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Tags: