കൊച്ചി: മോഹിനിയാട്ടം കലാകാരനും സിനിമാ നടനുമായ ആര്‍ എല്‍ വി രാമകൃഷ്ണനും സുഹൃത്ത് ഉല്ലാസിനുമെതിരേ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. 2018ല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സത്യഭാമ നല്‍കിയ കേസാണ് റദ്ദായിരിക്കുന്നത്. താനുമായി ഫോണില്‍ സംസാരിച്ച രാമകൃഷ്ണന്‍ അത് റെക്കോര്‍ഡ് ചെയ്ത് ചില ഭാഗങ്ങള്‍ പുറത്തുവിട്ട് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് സത്യഭാമ ആരോപിച്ചിരുന്നത്. പരാതിയില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.