അല്‍ മുഖ്താദിര്‍ ജ്വല്ലറിക്കെതിരായ ആരോപണം: സിബിഐ അന്വേഷണം വേണമെന്ന് ഹരജി

Update: 2025-08-26 12:13 GMT

കൊച്ചി: അല്‍ മുഖ്താദിര്‍ ജ്വല്ലറിക്കെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. നിലവില്‍ കേരളാ പോലിസ് അന്വേഷിക്കുന്ന 81 കേസുകളിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 242 പേരാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി സിബിഐയ്ക്ക് നോട്ടിസ് അയച്ചു. ജ്വല്ലറി ഗ്രൂപ്പ് ഏകദേശം 1,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.

ആഭരണങ്ങള്‍ക്ക് വിലകുറച്ചു നല്‍കുമെന്നും പണിക്കൂലി വേണ്ടെന്നും മറ്റും പറഞ്ഞ് ജ്വല്ലറിയുടെ സിഇഒ ആയ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമാണ് ഇടപാടുകാരെ വഞ്ചിച്ചതെന്ന് ഹരജി ആരോപിക്കുന്നു. നിലവില്‍ വിദേശത്തുള്ള സിഇഒയെ പിടികൂടാന്‍ സിബിഐ വഴി ഇന്റര്‍പോളിനെ കൊണ്ട് റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.