കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വേടനെതിരേ മറ്റൊരു പരാതിയും വന്നതിന് ഈ കേസുമായി ബന്ധമില്ലെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.നേരത്തെ വേടന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.വിധിയുടെ വിശാദംശങ്ങള്‍ പുറത്തുവന്നിട്ടില്ല.