പാര്‍ക്കിങ് ഫീസ് ലുലുമാളിന് തീരുമാനിക്കാമെന്ന വിധിക്കെതിരായ അപ്പീല്‍ തള്ളി
കൊച്ചി: ഇടപ്പള്ളി ലുലുമാളിലെ പാര്‍ക്കിങ് ഫീസ് മാള്‍ അധികൃതര്‍ക്ക് നിശ്ചയിക്കാമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കെട്ടിട ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് തീരുമാനിക്കാമെന്നായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിധി. ഇതിനെ ചോദ്യം ചെയ്ത് ബോസ്‌കോ ലൂയിസ് നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നാണ് ഇടപ്പള്ളിയിലെ ലുലു മാള്‍. ബേസ്‌മെന്റില്‍ 1,083 പാര്‍ക്കിങ് സ്ലോട്ടുകളാണ് അവിടെയുള്ളത്. അതിന് പുറമെ 4,387 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യവും മാളിനുണ്ട്.