'കേന്ദ്ര ബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ്'; ബിനോയ് വിശ്വം
ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രിയുണ്ടാകും
തിരുവനന്തപുരം: നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണെന്നും കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പതിവ് പോലെ കേരളത്തെ മറക്കാനാണ് സാധ്യത. കര്‍ഷകര്‍ അടക്കമുള്ള രാജ്യത്തിന്റെ അന്നദാതാക്കളെ മറക്കരുത്. കര്‍ഷകര്‍ക്ക് പറഞ്ഞ താങ്ങുവിലയെപ്പറ്റി എന്ത് പറയുമെന്നാണ് അറിയേണ്ടത്. അസിയാന്‍ കരാര്‍ ഒപ്പിട്ടതാണ് രാജ്യത്തെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണം. കര്‍ഷകരെ സ്വന്തം മണ്ണില്‍ പാട്ടക്കാരാക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭാവിയില്‍ കേരളത്തില്‍ സിപിഐ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ബിനോയ് വിശ്വം. എപ്പോഴാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷ എല്‍ഡിഎഫിലാണ്. എല്‍ഡിഎഫിന്റെ ഗൃഹ സന്ദര്‍ശനത്തില്‍ ഭംഗി വാക്ക് കേള്‍ക്കാന്‍ പോയതല്ലെന്നും ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനപക്ഷ ഭരണത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും ഈ സര്‍ക്കാര്‍ തന്നെ വരണമെന്ന് ജനം ആഗ്രഹിക്കുന്നു. തിരുത്തേണ്ടത് തിരുത്തും. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
