കുവൈത്ത് സിറ്റി : മലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍ (36) ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ അന്തരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകളാണ്. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അല്‍ സലാം ആശുപത്രിയിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. മകന്‍ വിവാന്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.