നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം
പാലായില്‍ ജോസ് കെ മാണി, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മല്‍സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മല്‍സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും മല്‍സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍
1. ജോസ് കെ മാണി (പാലാ)
2. റോഷി അഗസ്റ്റിന്‍ (ഇടുക്കി)
3. ഡോ. എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി)
4. അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശ്ശേരി)
5. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍)
6. അഡ്വ. ബിജു ചിറയത്ത് (ചാലക്കുടി)
7. പ്രമോദ് നാരായണന്‍ (റാന്നി)
8. സിറിയക് ചാഴികാടന്‍ (തൊടുപുഴ)
9. സാബു കെ ജേക്കബ് (പിറവം)
10. മാത്യൂ കുന്നപ്പള്ളി (ഇരിക്കൂര്‍)
11. നിര്‍മ്മല ജിമ്മി (കടുത്തുരുത്തി)
12. ബേസില്‍ പോള്‍ (പെരുമ്പാവൂര്‍)
