കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2025-07-15 05:51 GMT

ന്യൂഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ ഹരജി ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളുടെ വാദം. സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ് പഴയ പ്രൊസ്‌പെക്ടസ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് മറ്റൊരുവാദം. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ഥികളും ഹരജി നല്‍കിയിട്ടുണ്ട്.

Tags: