സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്ന് കെ സി വേണുഗോപാല്‍
തിരുവനന്തപുരം: മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനായി ചേര്‍ന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തില്‍ പങ്കെടുത്ത് സംസാരിരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വിജയം എല്‍ഡിഎഫ് പ്രതീക്ഷകളെ തകര്‍ത്ത് കളഞ്ഞുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട് നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും എതിര്‍ക്കുന്നത് കോണ്‍ഗ്രസിനെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്നും നാല് മാസം വിശ്രമം ഇല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.