ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി കെ സി വേണുഗോപാല്‍. രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി.
പാര്‍ലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് മോദി പുറത്ത് സംസാരിച്ചത്. വോട്ടിംഗ് രീതിയെ കുറിച്ച് സംസാരിച്ചു. ഇത് എംപിമാരുടെ അവകാശം ലംഘിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറയുന്നു. അതിനാലാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന പ്രസ്താവന അസത്യമെന്നും നോട്ടിസില്‍ കെ സി വേണുഗോപാല്‍ പറയുന്നു.