മലയാറ്റൂരില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഭിത്തി തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്ക്
മലയാറ്റൂര്‍: ഇല്ലിത്തോട്ടില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. ശശി എന്നയാളുടെ ഭാര്യ വിജിക്കാണ് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് കയറ്റിവിട്ടു.