അഗളി: കഞ്ചിക്കോട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. അട്ടപ്പാടി പുതൂര്‍ ചീരക്കടവിലെ മല്ലന്‍ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് ആക്രമണം നടന്നത്. നെഞ്ചിന് ഗുരുതര പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ മരണം സ്ഥിരീകരിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷിയിടത്തില്‍ പശുവിനെ മേച്ചുകൊണ്ടിരിക്കുന്ന മല്ലന്റെ പിന്നിലൂടെ കാട്ടാനക്കൂട്ടം ഇറങ്ങി വരികയായിരുന്നു. കേള്‍വിക്കുറവുള്ള ഇയാള്‍ ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു.നെഞ്ചിന് ഗുരുതര പരിക്കേറ്റ മല്ലനെ ആദ്യം കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
അതേസമയം, കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമം നക്കുകയാണ്. 25 പേര്‍ അടങ്ങുന്ന വനം ദ്രുത പ്രതികരണ സംഘമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് തന്നെ തുരത്താനുള്ള ശ്രമമാണ് നടക്കുന്നത്. അഗസ്റ്റിന്‍ എന്ന കുംകിയാനയും ദൗത്യസ്ഥലത്തുണ്ട്.
