501 പേരുടെ തിരുവാതിര നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ്

ജില്ലാ സമ്മേളനത്തില്‍ വെള്ളിയാഴ്ച മുഴുവന്‍ സമയം പങ്കെടുത്ത കാട്ടാക്കട എംഎല്‍എയാണ് ഐബി സതീഷ്.

Update: 2022-01-15 12:28 GMT

തിരുവനന്തപുരം: ഏറെ വിവാദമായ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയായ എംഎല്‍എ ഐ ബി സതീഷിന് കൊവിഡ് സ്ഥിരീകരിച്ചു. 501 യുവതികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട സമ്മേളനത്തില്‍ സന്നിഹിതനായിരുന്ന എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തില്‍ വെള്ളിയാഴ്ച മുഴുവന്‍ സമയം പങ്കെടുത്ത കാട്ടാക്കട എംഎല്‍എയാണ് ഐബി സതീഷ്.

ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Tags: