കത് വയിലെ മേഘവിസ്ഫോടനം; മരണം ഏഴായി

Update: 2025-08-17 09:06 GMT

ജമ്മു : ജമ്മുകശ്മീരിലെ കത് വയിൽ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ അഞ്ചു പേർ കുട്ടികളാണ്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ജോധ് ഘാട്ടിയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. കാണാതായ 100 ഓളം പേർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്

Tags: