ഹൃദയാഘാതം: കാസര്‍കോട് സ്വദേശിനി ദുബൈയില്‍ മരിച്ചു

Update: 2025-05-26 16:15 GMT

ദുബൈ: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളായ മുഹ്‌സിന മൂന്നുമാസം മുമ്പാണ് ദുബൈയിലെത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു. മക്കള്‍: അയ്‌സാന്‍(4), ഇമാദ്(2).