കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

Update: 2025-12-04 07:14 GMT

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഔട്ട്‌പേഷ്യന്റ് കൗണ്ടറിലുമാണ് സംഘര്‍ഷം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.

ചെമ്മനാട്, കീഴൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായത്. രാത്രിയില്‍ ഇവര്‍ തമ്മില്‍ നടന്ന വഴക്കില്‍ പരിക്കേറ്റവരെ ചികില്‍സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെ വീണ്ടും ഏറ്റുമുട്ടലിന് കാരണമായി. സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരും ആശുപത്രിയിലെ രോഗികളും ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് ടൗണ്‍ പോലിസ് അറിയിച്ചു.

Tags: