കരുവന്നൂര്‍ കള്ളപ്പണ ആരോപണം: കെ രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ആരോപണത്തില്‍ കെ രാധാകൃഷ്ണന്‍ എംപിയെ ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സമന്‍സ് അയച്ചു. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ് അയച്ചിരുന്നത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ ഇന്നു മാത്രമാണ് സമന്‍സ് കൈപ്പറ്റിയത്. കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം സിപിഎമ്മിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. പണം വന്നുവെന്ന് പറയപ്പെടുന്ന കാലത്ത് രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി.