കരൂര്‍ ദുരന്തം: സിബിഐ അന്വേഷണം വേണമെന്ന ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

Update: 2025-10-03 07:20 GMT

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജി തള്ളി മദ്രാസ് ഹൈക്കോടതി. ടിവികെ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയാണ് കോടതി തള്ളിയത്. ഇനി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ദേശീയ പാതയിലോ സംസ്ഥാനപാതയിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളോ പൊതുയോഗങ്ങളോ നടത്തരുത് എന്നൊരു ഉത്തരവും കോടതി പുറപ്പെടുവിച്ചു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അച്ചടക്കം ഇല്ലാത്ത പ്രവര്‍ത്തകരെ ആരാണ് നിയന്ത്രിക്കേണ്ടത് എന്നുംകോടതി ചോദിച്ചു. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ കേസ് സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അതേ സമയം, കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് വിജയ്ക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമുഹിക പ്രവര്‍ത്തരുടെ കൂട്ടായ്മ രംഗത്തെത്തി. 300 പേര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയെന്നാണ് വിവരം.

Tags: