കരൂര്‍ ദുരന്തം; മരണം 40 ആയി

പ്രാഥമിക ചികില്‍സയ്ക്കുശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

Update: 2025-09-28 10:35 GMT

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി. കരൂര്‍ സ്വദേശി കവിന്‍(32) ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ബാങ്കിലെ മാനേജറാണ് കവിന്‍.

ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറി എന്‍ ആനന്ദിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകനുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. പോലിസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പോലിസ് അറിയിച്ചു.

അതേസമയം കരൂര്‍ ദുരന്തത്തില്‍ തമിഴ് വെട്രി കഴകം(ടിവികെ) ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ടിവികെ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ടിവികെ നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പോലിസിന് നിര്‍ദേശം നല്‍കി.

Tags: