കരൂര്‍ ദുരന്തം: നടന്‍ വിജയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സിബിഐക്ക് മുന്നില്‍ ഹാജരാകുന്നത് മൂന്നാം തവണ

Update: 2026-03-15 15:16 GMT

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ടിവികെ അധ്യക്ഷനും നടനുമായ വിജയ് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരായി. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നാം തവണയാണ് വിജയ്‌യെ സിബിഐ ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂര്‍ നീണ്ടു. മുന്‍പ് ജനുവരി 12, 19 തീയതികളിലും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സിബിഐ വീണ്ടും ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നാണ് കരൂരില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുറാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ടത്. പിന്നാലെ ഒരുമാസത്തിന് ശേഷം സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. കരൂര്‍ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്.

Tags: