കരൂര്‍ ദുരന്തം; മരണ സംഖ്യ 41 ആയി

ചികില്‍സയിലായിരുന്ന 65കാരി മരിച്ചു

Update: 2025-09-29 02:16 GMT

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന സുഗുണ(65) മരിച്ചതായാണ് റിപോര്‍ട്ടുകള്‍. 28നു വൈകിട്ടായിരുന്നു കരൂരിലെ അപകടം. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ വന്നതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറുമണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.

പരിപാടിക്കിടെ ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ 40 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 10 കുട്ടികളും 16 സ്ത്രീകളും 12 പുരുഷന്മാരും രണ്ട് ഗര്‍ഭിണികളും ഒരു ഒന്നരവയസുകാരനും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Tags: