ബൈക്ക് ടാക്‌സി സര്‍വീസുകള്‍ വീണ്ടും നിര്‍ത്തിവച്ച് കര്‍ണാടക

Update: 2025-08-27 07:03 GMT

ബെംഗളൂരു: രണ്ടുമാസത്തെ നിരോധനത്തിന് ശേഷം കുറച്ചു കാലത്തേക്ക് പ്രവര്‍ത്തനം പുനരാരംഭിച്ച ബൈക്ക് ടാക്‌സി സര്‍വീസുകള്‍ വീണ്ടും നിര്‍ത്തിവച്ച് കര്‍ണാടക. കര്‍ണാടക ഹൈക്കോടതി ഓഗസ്റ്റ് 22 ന് സംസ്ഥാനത്ത് ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഗ്രഗേറ്റര്‍മാരെ അനുവദിച്ചുകൊണ്ട് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

ഈ നീക്കം ഇപ്പോള്‍ ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന, ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ് ബൈക്ക് ടാക്‌സികള്‍. ഇത് യാത്രകാകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

മോശം റോഡുകളും ഗതാഗതവും കാരണം ആളുകള്‍ ഇതിനകം തന്നെ കഷ്ടപ്പെടുകയാണെന്നും ഇതുകൂടിയാകുമ്പോള്‍ കൂടുതല്‍ ദുഷ്‌കരമാകും യാത്ര എന്നും ആളുകള്‍ പറയുന്നു. സമീപകാല നിയന്ത്രണങ്ങള്‍ കാരണം വരുമാനം നഷ്ടപ്പെട്ട റൈഡര്‍മാരെ സഹായിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ശ്രമമായാണ് റാപ്പിഡോ ബൈക്ക് ഡയറക്റ്റ് ആരംഭിച്ചത്. ഹൈക്കോടതി ഈ വ്യക്തികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരുമായി ബന്ധപ്പെടാന്‍ ശരിയായ സംവിധാനമോ പ്ലാറ്റ്‌ഫോമോ ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഉപഭോക്താക്കളെ ലഭിക്കാന്‍ കഴിയുന്നില്ല. ബൈക്ക് ഡയറക്റ്റ് ഒരു ബിസിനസ്സ് സംരംഭമല്ല, മറിച്ച് റൈഡര്‍മാരുടെ ഉപജീവനമാര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് റാപ്പിഡോ വ്യക്തമാക്കി.

Tags: