ക്രിക്കറ്റ് ബോള്‍ സംബന്ധിച്ച തര്‍ക്കം; അധ്യാപകന് നേരെ ആക്രമണം (വീഡിയോ)

Update: 2025-05-15 12:54 GMT

ബംഗളൂരൂ: ക്രിക്കറ്റ് ബോളിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് അധ്യാപകനെ മര്‍ദ്ദിച്ചു. കര്‍ണാടകത്തിലെ ഭഗല്‍കോട്ട് ജില്ലയിലാണ് സംഭവം. സംഘട്ടനത്തിന്റെ അവസാനം അധ്യാപകനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിക്കയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് എല്‍പി സ്‌കൂള്‍ അധ്യാപകനായ രാമപ്പ പൂജാരിയുടെ വീട്ടിലേക്ക് പന്ത് എത്തുന്നത്. പവന്‍ യാദവ് പന്തെടുക്കാനെത്തുകയും എന്നാല്‍ പന്ത് വീട്ടിലേക്ക് വന്നില്ലെന്നും പൂജാരി മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പവന്‍ കുപ്പികൊണ്ടും കത്തികൊണ്ടും ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ രാമപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ പവന്‍ യാദവിനെ(21) അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.