മൈസൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുതട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മഹാദേവപുരം മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ അധികം വ്യാജ വോട്ടുകളുണ്ടായെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം തെളിവുകളോടെ ചൂണ്ടിക്കാട്ടിയത്. ഇത്തരം കാര്യങ്ങളിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുക.