ജനവാസമേഖലയില്‍ ഇറങ്ങിയ കരടി കൂട്ടിലായി

Update: 2025-02-12 01:25 GMT

മലപ്പുറം: നിലമ്പൂര്‍ തേള്‍പ്പാറയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കുറുമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് കരടി കുടുങ്ങിയത്. കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി.