കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ; യുഡിഎസ്എഫിന് രണ്ടുസീറ്റുകള്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളടക്കം ആറുസീറ്റുകളാണ് എസ്എഫ്‌ഐ നേടിയത്. തുടര്‍ച്ചയായ 26ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയനിലേക്ക് എസ്എഫ്‌ഐ വിജയിക്കുന്നത്. നന്ദജ് ബാബു (ചെയര്‍പേഴ്‌സണ്‍), കവിത കൃഷ്ണന്‍(സെക്രട്ടറി), ദില്‍ജിത്(വൈസ് ചെയര്‍പേഴ്‌സണ്‍), അല്‍ന വിനോദ്(ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍), അദിഷ(ജോയിന്റ് സെക്രട്ടറി), ശ്രീരാഗ്(കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐക്കാര്‍. ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ എംഎസ്എഫ്-കെഎസ്‌യു സഖ്യമായ യുഡിഎസ്എഫ് പിടിച്ചെടുത്തു. കാസര്‍കോട്, വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റുകളാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്. ഫിദ (കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവ്), മുഹമ്മദ് നിഹാല്‍(വയനാട് ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവര്‍ യുഡിഎസ്എഫില്‍നിന്നും വിജയിച്ചത്.